അടൂർ: എം.സി റോഡിൽ മിത്രപുരത്തിനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുരമ്പാല ആതിരമല കുരുമ്പേലയ്യത്ത് മേലേതിൽ പൊടിയൻ (85) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം . ഭാര്യ: ഓമന. മക്കൾ: ഗോപി, റീത്ത, തുളസി, ബാബു, മഹാൻ, പരേതനായ കുഞ്ഞുമോൻ, ഷിബു.