തിരുവല്ല: പൊടിയാടി പ്രകാശം വീട്ടിൽ പത്മകുമാരി (69)( റിട്ടയേർഡ് ബ്ലോക്ക് ഓഫീസ് മുഖ്യ സേവിക) നിര്യാതയായി. റിട്ട. നെടുമ്പ്രം വില്ലേജ് ഓഫീസർ വൈക്കത്തില്ലം കേശവ കൈമൾ ആണ് ഭർത്താവ്.
മക്കൾ: അജയ്കുമാർ (ബയോ മെഡിക്കൽ എഞ്ചിനീയർ), രേഖ കെ.കൈമൾ (സീനിയർ ക്ലാർക്ക് ജില്ലാ ആശുപത്രി, കോഴഞ്ചേരി), പരേതനായ സുനിൽകുമാർ. മരുമക്കൾ: രോഷ്‌നി, ജയകൃഷ്ണൻ ഉണ്ണിത്താൻ. സംസ്‌കാരം നടത്തി. സഞ്ചയനം 6നു (ബുധൻ) രാവിലെ 9 മണിക്ക്.