കൊടുമൺ: ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ആഘോഷം ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും നിർദ്ധനരായ കിഡ്നി ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. സാമൂഹിക പ്രവർത്തകനും വാർഡ് പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ അങ്ങാടിക്കൽ, പാപ്പച്ചൻ പലത്തുംപാട്ട്, രാജു പൂവണ്ണംവിളയിൽ, വിജയൻ മൂഴിക്കൽ, രാജേന്ദ്രൻ മൂഴിക്കൽ മഹിളാ കോൺഗ്രസ് അംഗങ്ങളായ സുനി ഷിബു, മഞ്ജു മുല്ലശേരിയിൽ, കെ.ജി പ്രസന്നൻ, റോയി കല്ലുമ്പുറം തുടങ്ങിയവർ സംസാരിച്ചു.