തിരുവല്ല: നിരണം പഞ്ചായത്ത്‌ രണ്ടാം വാർഡിൽ സ്വാമിമഠം - ശക്തിമംഗലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ കൃപ പുരുഷ സഹായ സംഘം റോഡിൽ റീത്തുവച്ചു പ്രതിഷേധിച്ചു. വർഷങ്ങൾമുമ്പ് ടാർചെയ്ത റോഡ് മഴയിലും വെള്ളപ്പൊക്കത്തിലും നശിച്ച് സഞ്ചാരയോഗ്യമല്ലാതായി ഏറെക്കാലമായിട്ടും പരിഹാരമുണ്ടാക്കാൻ ജനപ്രതിനിധികൾ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഘം പ്രസിഡന്റ്‌ വിനോദ് അമ്പിളി മാലിയിൽ ഉദ്ഘാടനം ചെയ്തു. ഷിബു പന്തപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി മനോജ്‌ പുറന്തട, സജീഷ് പുളിക്കൽ എന്നിവർ സംസാരിച്ചു.