തിരുവല്ല: ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാസമിതിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജനറൽസെക്രട്ടറി റവ.തോമസ് പി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.സംയുക്ത ക്രൈസ്തവ മദ്യവർജ്ജനസമിതി സംസ്ഥാന സെക്രട്ടറി റവ.അലക്സ് പി.ഉമ്മൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാകൺവീനർ റവ.ഡോ.റ്റി.റ്റി സക്കറിയ, ഗാന്ധിപീസ് ഫൗണ്ടേഷൻ ജോ.സെക്രട്ടറി ലിനോജ് ചാക്കോ,മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി,ജോയ് ആലുക്കാസ് മാനേജർ ഷെൽട്ടൺ വി. റാഫേൽ,തോമസ് റ്റി.ഐപ്പ്,സുരേഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരള ശുചിത്വനഗര പുരസ്കാരം നേടിയ തിരുവല്ല നഗരസഭയ്കുള്ള ആദരം ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ചെയർപേഴ്സൺ ബിന്ദു ജയകുമാറിന് സമ്മാനിച്ചു. മുനിസിപ്പൽ ശുചീകരണ തൊഴിലാളികളെയുംആദരിച്ചു.