തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാകമ്മിറ്റി ലോകപാർപ്പിട ദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട് ഉദ്ഘാടനം ചെയ്തു. മനോജ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.ബാലചന്ദ്രൻ സന്ദേശം നൽകി. പാർപ്പിടദിന പുരസ്കാരം മനോജ് മുത്തൂരിന് നൽകി ആദരിച്ചു. ജോലിക്കിടെ പരിക്കേറ്റ ദിലീപ് വെണ്ണിക്കുളത്തിന് സാമ്പത്തിക സഹായം നൽകി. മുൻ സംസ്ഥാന പ്രസിഡന്റ് മുരുകപ്പൻ ആചാരിയുടെ ഒന്നാമത് അനുസ്മരണം നടത്തി. ഉണ്ണിക്കൃഷ്ണൻ, പ്രമോദ്, പ്രകാശ് എന്നിവർ പ്രസംഗിച്ചു. പാർപ്പിടങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികൾക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പാർപ്പിടം നൽകണമെന്നും നിർമ്മാണങ്ങൾ നടക്കുമ്പോൾ സേഫ്റ്റി ബെൽറ്റ് നിർബന്ധമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.