മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ 11-ാം വാർഡിൽപ്പെട്ട വെള്ളയിൽ കോളനിയിലും ചാന്തോലി പട്ടികജാതി കോളനിയിലും 40 വർഷമായി പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്ക് ഉടൻ പട്ടയം നൽകണമെന്ന് ദളിത് ലീഗ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടയം ലഭിക്കാത്തതിനാൽ പല കുടുംബങ്ങൾക്കും ബാങ്ക് സഹായങ്ങളോ, വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, വായ്പയോ ലഭിക്കുന്നില്ല. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. അൻസാരി മന്ദിരം, കെ.കെ. കൊച്ചുരാമൻ, സജീർ പേഴുംപാറ, തോമസ് മാത്യു പൂത്തോട്ട്, വാസുക്കുട്ടൻ, ഷാൻ പുള്ളോലിൽ, കെ. ആർ. മനോജ്, ആസാദ് മുഹമ്മദ്, റ്റി. ശിവൻകുട്ടി, സജാദ് ഖാൻ, ബിന്ദു രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.