മല്ലപ്പള്ളി : കേരള പ്രദേശ് ഗാന്ധിദർശൻ വേദി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജയന്തി മതസൗഹാർദ്ദ ദിനാചരണം കെ.പി.ജി.ഡി ജില്ലാ സെക്രട്ടറി ആർ. പുഷ്‌കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർപേഴ്‌സൺ മറിയാമ്മ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി ജില്ലാ എക്‌സിക്യൂട്ടിവ് അംഗം അഡ്വ: സാം പട്ടേരിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജ്, നിയോജക മണ്ഡലം വൈസ് ചെയർമാൻ റെജി പണിക്കമുറി, സെക്രട്ടറി ലളിത പി. കുമാർ, മണ്ഡലം വൈസ് ചെയർമാൻമാരായ കെ.സി. സ്‌കറിയ, തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി റോയി തര്യൻ, ട്രഷറർ മുന്നാ വസിഷ്ഠൻ,
സെക്രട്ടറിമാരായ മധു പുന്നാനി, റെജി തേക്കുങ്കൽ, സനൂപ് തോമസ്, രഞ്ചു വലിയവീട്ടിൽ, നവീൻ തങ്കച്ചൻ, ഏബൽ, മാസ്റ്റർ ആകാശ് പി.ഐ. വർഗീസ് എന്നിവർ സംസാരിച്ചു.