ചെങ്ങന്നൂർ: നടപ്പാത കൈയേറി ഇരുചക്ര വാഹനങ്ങൾ പാർക്കുചെയ്യുന്നത് അപകടത്തിന് കാരണമാകുന്നു. എം.സി റോഡിലെ വാഹനാപകടങ്ങൾക്ക് പരിഹാരം കാണാൻ 98 കോടി രൂപ ചെലവിലാണ് ചെങ്ങന്നൂർ- അടൂർ സുരക്ഷാ ഇടനാഴിയുടെ നിർമ്മാണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കാൽനടയാത്രക്കാർക്ക് വേണ്ടിയാണ് റോഡിന്റെ ഇരുവശങ്ങളിലും ടൈലുകൾ പാകിയ നടപ്പാതകൾ നിർമ്മിച്ചത്.
എം.സി റോഡിൽ കെ എസ് ടി പി രണ്ടാംഘട്ട റോഡ് പണിയുടെ ഭാഗമായി നിർമ്മിച്ച മുളക്കുഴ ജംഗ്ഷനും വില്ലേജ് ഒാഫീസിനും ഇടയ്ക്കുള്ള നടപ്പാതയാണ് ഇരുചക്ര വാഹക്കാർ കൈയേറിയത്. പഞ്ചായത്ത് ഒാഫീസ്, വില്ലേജ് ഒാഫീസ്, എന്നിവിടങ്ങളിലേക്ക് വരുന്നവർ ഇതുമൂലം ഏറെ. ബുദ്ധിമുട്ടുകയാണ്.പകൽ മുഴുവൻ ഇവിടെ പാർക്ക് ചെയ്തിരിക്കുകയാണ് വാഹനങ്ങൾ. അനധികൃത പാർക്കിംഗ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.