കോന്നി: ജനവാസ മേഖലയിലെ വയലിൽ ആരംഭിച്ച കൈതക്കൃഷിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ.
അരുവാപ്പുലം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ചൂരകുന്നു ഭാഗത്താണ് സ്വകാര്യവ്യക്തി കൃഷി തുടങ്ങിയത്. മാരകമായ രാസകീടനാശിനികളും മറ്റും ഉപയോഗിക്കുന്നത് രോഗങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പരാതി. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അരുവാപ്പുലം പഞ്ചായത്തിൽ പരാതി നൽകി. കീടനാശിനികളുടെ ഉപയോഗം മൂലം കിണറുകളിലെയും മറ്റും വെള്ളം ഉപയോഗിക്കാനാകാതെ വരും. കൃഷി സ്ഥലത്തുകൂടിയുള്ള നടവരമ്പ് കെട്ടിയടച്ചതിനാൽ മറ്റു കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ അനിൽകുമാർ ചൂരകുന്ന് പറഞ്ഞു.