05-cgnr-bjp
ചെങ്ങന്നൂർ നഗരസഭയിൽ ബിജെപി നടത്തിയ സത്യാഗ്രഹ സമരം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: നഗരസഭയിൽ നടക്കുന്നത് സെക്രട്ടറിയും ഭരണ സമിതിയും തമ്മിലുള്ള ചക്കളത്തിൽ പോരാട്ടമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂരിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം.
നഗരസഭയിൽ ഭരണ സമിതിക്ക് ഒരുവർഷമായി ജനക്ഷേമകരമായ പദ്ധതികൾ നടപ്പിലാക്കനോ ജനകീയ വിഷയങ്ങളിൽ ഇടപെടാനോ സാധിച്ചിട്ടില്ല. ജനക്ഷേമകരമായ പദ്ധതികളിൽ അടിയന്തരമായി ഇടപെട്ട് ഭരണ സംവിധാനം മുന്നോട്ടുകൊണ്ടുപോയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന് എം.വി ഗോപകുമാർ പറഞ്ഞു.മുൻസിപ്പൽ പ്രസിഡന്റ് ബി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. കർത്ത, പ്രമോദ് കാരക്കാട്, രമേശ് പേരിശേരി, അജി.ആർ. നായർ, മനുകൃഷ്ണൻ ,ബിനുരാജ് , സതീഷ് കൃഷ്ണൻ, രോഹിത് കുമാർ , ഡോ. ഗീഥാ ,അനീഷ് മുളക്കുഴ, എസ് .വി പ്രസാദ് എന്നിവർ പ്രസംഗിച്ചു.