തിരുവല്ല: ഗാന്ധിജയന്തി ദിനത്തിൽ തിരുവല്ല ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം തിരുവല്ല താലൂക്കിലെ വിവിധ ലൈബ്രറികളിൽ ചരിത്ര നിരാസത്തിനെതിരെ സാദര സ്മൃതി' സെമിനാറുകൾ സംഘടിപ്പിച്ചു. പരുമല ടാഗോർ ലൈബ്രറിയിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രൊഫ. എ.ലോപ്പസ് അദ്ധ്യക്ഷനായി. സെക്രട്ടറി ബെന്നി മാത്യു സ്വാഗതം പറഞ്ഞു. കവിയും അദ്ധ്യാപകനുമായ പി.കെ.പീതാംബരൻ അവതരിപ്പിച്ചു. തങ്കമണി നാണപ്പൻ, ലിസമ്മ, ഒ.പി കുഞ്ഞുപിള്ള, ടി.കെ രാജൻ എന്നിവർ സംസാരിച്ചു. ഓതറ ജനതാ ലൈബ്രറിയിൽ സംഘടിപ്പിച്ചു. സെമിനാർ കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ടി ചാക്കോ അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.കോശി മത്തായി മുഖ്യ പ്രഭാഷണം നടത്തി. ആർച്ച് ഡീക്കൻ ബഞ്ചമിൻ ലൈബ്രറിയിൽ കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ ജി അജയകുമാർ ഉദ്ഘാടനം ചെയ്തു. ഓതറ കൈച്ചിറ ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് കെ.സി രാജു അദ്ധ്യക്ഷനായി. സി.പി.എം കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.അനുപ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻഒഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.എ പസിലിത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മോഹൻകുമാർ, ജിനു തോമ്പുംകുഴി, പഞ്ചായത്തംഗം സാബു കുറ്റിയിൽ,വി ആർ പ്രകാശ്, ജയന്തൻ എം.എം അഡ്വ. രേഷ്മ ആർ എന്നിവർ സംസാരിച്ചു. ഇരുവെള്ളിപ്ര ചിന്ത ജനകീയ ഗ്രന്ഥശാല യുടെ സെമിനാർ മുൻസിപ്പൽ കൗൺസർ ഡോ.റെജിനോൾഡ് വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.സി.എ മാത്യു വിഷയം അവതരിപ്പിച്ചു. കാവുംഭാഗം ജനകീയവായനശാലയിൽ പ്രസിഡന്റ് സി.കെ ബാലകൃഷ്ണൻ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുറിയന്നൂർ വൈ.എം.സി.എ ലൈബ്രറിയിൽ പ്രേം വിനായക് ഉദ്ഘാടനം ചെയ്തു. നന്നൂർ കാവുങ്കൽ യുവശക്തി ലൈബ്രറിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ രാജീവ് ഉദ്ഘാടനം ചെയ്തു. കോയിപ്രം കടപ്ര പബ്ലിക് ലൈബ്രറിയിൽ അനീഷ്‌കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. വള്ളംകുളം വിദ്യാഭിവർഥിനി ലൈബ്രറി കൽ കെ എസ് എഫ് ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിവി റെജി അദ്ധ്യക്ഷനായി. പി.സി സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. സബിത മുരളി,സിബി കെ.രവീന്ദ്രനാഥ്, അജു അജയകുമാർ എന്നിവർ സംസാരിച്ചു. കവിയൂർ എസ്.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ പ്രൊഫ .കവിയൂർ ശിവ പ്രസാദ് ഉദ്ഘാടനം ചെയ്തു. കാരക്കൽ പബ്ലിക് ലൈബ്രറിയിൽ. ഗ്രന്ഥ ശാല വൈസ് പ്രസിഡന്റ് സി രവീന്ദ്രനാഥിന്റെ അധ്യഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി കെ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് എം ചെറിയാൻ വിഷയാവതരണം നടത്തി. സമ്മേളനത്തിന് സെക്രട്ടറി പി.സി ജേക്കബ് സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു. കടപ്ര കൈരളി ഗ്രന്ഥാലയത്തിൽ വാർഡ് മെമ്പർ പാർവതി ഉദ്ഘാടനം ചെയ്തു. സുരേഷ് പരുമല വിഷയം അവതരണം നടത്തി. നിരണം കണ്ണശ ഗ്രന്ഥാലയത്തിൽ പഞ്ചായത്തംഗം ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. പുകസ സംഘം ജില്ലാ കമ്മിറ്റി അംഗം രമേശ് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. ഓതറ അനശ്വര ഗ്രന്ഥശാലയിൽ സാഹിത്യകാരൻ ഇ,​വി റെജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഓതറ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം കെ രഘുനാഥ്, റെജികുമാർ എം.ആർ, ജോർജ് മാത്യു പേങ്ങാട്ട്, സി.പി സുരേഷ് കുമാർ, മനോജ് ചാക്കോ, ഷാജി കുന്നേകാട്, വത്സമണി എന്നിവർ സംസാരിച്ചു. മാസ്റ്റർ. മിലൻ മനോജ് ചാക്കോ ഗാന്ധി വേഷം ധരിച്ചു ചടങ്ങിൽ പങ്കെടുത്തു. ചാത്തങ്കേരി ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ സെക്രട്ടറി രഞ്ജു രവി അദ്ധ്യക്ഷനായി. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സന്ദീപ് മങ്ങാട്ട് , അനിൽ കുമാർ. ആര്യാ സിന്ധു, ആർ ഗോപിക, ഡി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. നിരണം വിഞ്ജാൻ വികാസ് ഗ്രന്ഥശാലയിൽ പ്രസിഡന്റ് സൈമൺ മാത്യു അദ്ധ്യക്ഷനായി. റോബി തോമസ് ക്ലാസ് നയിച്ചു സെക്രട്ടറി ജി ശാമുവേൽ ബിന്ദു ഫിലിപ്പോസ് , എം.ആർ രാജൻ, ഓമന കുട്ടൻ, ബെറ്റി തുടങ്ങിയവർ സംസാരിച്ചു. മഹിളാ സമാജം ലൈബ്രറിയിൽ പ്രസിഡന്റ് എൽസി ക്രിസ്റ്റഫെർ അദ്ധ്യക്ഷനായി. അഡ്വ. രാമചന്ദ്രൻ നായർ വിഷയാവതരണം നടത്തി. തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയിൽ നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. സർവശിക്ഷാ കേരള മുൻ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ: ആർ.വിജയമോഹൻ വിഷയാവതരണം നടത്തി. പ്രസിഡന്റ് ടി.എ റെജി കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് , ജി സുനിൽ, ഷാബു ദാനിയേൽ എന്നിവർ സംസാരിച്ചു. മലയിത്ര ജനകീയ ഗ്രന്ഥശാലയിൽ നടന്ന സെമിനാർ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവർത്തകൻ വിനോജ് നാരായണൻ വിഷയാവതരണം നടത്തി. നെടുമ്പ്രം പഞ്ചായത്തംഗങ്ങളായ ഷേർളി ഫിലിപ്പ്, ശ്യാം ഗോപി, ഗ്രന്ഥശാല ഭാരവാഹികളായ പി.ടി.രാജൻ, കെ.പി.രാമചന്ദ്രൻ, കെ.ദിനേശ് എന്നിവർ സംസാരിച്ചു.