തിരുവല്ല: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും തൊഴിലാളി നേതാവുമായിരുന്ന കെ.ഐ.ഇടിക്കുള മാപ്പിളയുടെ 29-ാം ചരമവാർഷിക ദിനം താലൂക്ക് ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് അഡ്വ.സുധീഷ് വെൺപാല അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ഏരിയാ കമ്മിറ്റിയംഗം അഡ്വ.ആർ. മനു, യൂണിയൻ ഏരിയാ സെക്രട്ടറി ഒ. വിശ്വംഭരൻ, ജില്ലാ കൗൺസിൽ അംഗം എ.സുഭാഷ്, കെ.നടേശൻ, സിബി ഏബ്രഹാം, ബിജു മേപ്രാൽ, പി.എം ശശി എന്നിവർ സംസാരിച്ചു.