തിരുവല്ല: എസ്.എൻ.ഡി.പി.യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ 15 വരെ നടക്കും. നാളെ മുതൽ 14 വരെ ദിവസവും രാവിലെ അഭിഷേകം, മലർനിവേദ്യം, ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് ദേവീഭാഗവത പാരായണം, എട്ടിന് നാരായം എഴുന്നെള്ളത്ത്, . വൈകിട്ട് 6.30 ന് ദീപാരാധന. 13ന് വൈകിട്ട് പൂജവയ്‌പ്,14ന് വൈകിട്ട് ആയുധം പൂജവയ്‌പ്. 15ന് രാവിലെ പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം . 10ന് വിശേഷാൽ പൂജ. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയും മേൽശാന്തി അനീഷ് കുളങ്ങരയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.