അടൂർ : സിനിമ - സീരിയൽ മേഖലയിൽ കൊവിഡ്കാരണം പട്ടിണി അനുവഭിക്കുന്ന സാങ്കേതിക പ്രവർത്തകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് പന്തളം സുധാകരൻ ആവശ്യപ്പെട്ടു. ഇഫ്റ്റ ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, സിനിമാ തീയറ്റർ തുറക്കാൻ അനുമതി നൽകിയെങ്കിലും അവർക്കാവശ്യമായ മോറട്ടോറിയംകൂടി സർക്കാർ അനുവദിക്കണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയേയും സാംസ്ക്കാരിക വകുപ്പ് മന്ത്രിയേയും നേരിൽകണ്ട് നിവേദനം സമർപ്പിക്കുമെന്നും പന്തളം സുധാകരൻ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറാർ വിനു വിദ്യാധരൻ, കലാസ്റ്റാർ കബീർ, ശോഭൻ പുതുപ്പള്ളി, അടൂർ അജി, അനന്തൻ അടൂർ. സജു അലക്സാണ്ടർ, രാജേഷ് നൂറനാട്, സി. വിനയൻ, ഡോ. വിനോദ്, സുമാ രവി, മഹിളാമണി, രതീഷ് പന്തളം എന്നിവർ സംസാരിച്ചു.