തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് വൈകിട്ട് 6.15നും 7നും മദ്ധ്യേ മേൽശാന്തിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 65-ാമത് നവാഹയജ്ഞത്തിന് സുരേഷ് എടത്വ മുഖ്യകാർമ്മികത്വം വഹിക്കും. തിങ്കളാഴ്ച വൈകിട്ട് 6.45ന് സർവൈശ്വര്യപൂജ, ബുധനാഴ്ച വൈകിട്ട് ആറിന് പൂജവയ്പ്പ്, വ്യാഴാഴ്ച വൈകിട്ട് 5.15ന് കൊടിയിറക്ക്, 5.30ന് അവഭൃഥസ്നാനം. വെള്ളിയാഴ്ച രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം, 11.30ന് ചണ്ഡികാഹോമം, 12.45ന് കുമാരിപൂജ .