കോന്നി: കിഴക്കൻ മലയോരമേഖലകളിൽ ശക്തമായ മഴ. അച്ചൻകോവിൽ , കല്ലാർ നദികളിലെ ജലനിരപ്പുയർന്നു. തണ്ണിത്തോട് , തേക്കുതോട്, കൊക്കാത്തോട് മേഖലകളിൽ മഴവെള്ളപ്പാച്ചിൽ ഉണ്ടായി. തേക്കുതോട് കരുമാൻതോട് റോഡിലെ പാലം വെള്ളത്തിൽ മുങ്ങി. അട്ടച്ചാക്കൽ, കിഴക്കുപുറം പാടശേഖരങ്ങളിലും വെള്ളം കയറി. കൂടൽ ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും പാടശേഖരങ്ങളിലും വെള്ളം കയറി. കൂടൽ വലിയതോട് കരകവിഞ്ഞൊഴുകി. പയ്യനാമൺ, കുമ്മണ്ണൂർ, അതുമ്പുകുളം, കൊന്നപ്പാറ,വകയാർ, മലയാലപ്പുഴ, കല്ലേലി,അട്ടച്ചാക്കൽ , എലിമുള്ളംപ്ലാക്കൽ , അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിലും മഴവെള്ളപ്പാച്ചിൽ ഉണ്ടായി. പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കരിക്കുടുക്കയിൽ റോഡിലേക്ക് വെള്ളം കയറി.