തിരുവല്ല: പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലുള്ള അറുപത് കുട്ടികളുടെ വീട്ടിൽ ഗ്രോബാഗും വളവും വിത്തുകളും നൽകി. വിതരണോദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അമ്പിളി ജി.നായർ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, ഗ്രാമപഞ്ചായത്തംഗം സനിൽ കുമാരി, ബി.ആർ.സി പ്രതിനിധി രാധിക വി.നായർ, സ്കൂൾ പ്രഥമാദ്ധ്യാപിക സോനു ഗ്രേസ് വർക്കി, എസ്.ആർ.ജി കൺവീനർ റീത്തമ്മ.സി, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ അനില എ.വി എന്നിവർ പങ്കെടുത്തു.