ആലപ്പുഴ: ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ പരിശീലനം ഒക്ടോബർ എട്ടിന് നടത്തും. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രനർഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആഗ്രോ ഇൻക്യൂബേഷൻ ഫോർ

എന്റർപ്രനർഷിപ്പ് (അറൈസ്) രണ്ടാം ഘട്ടമായാണ് ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ചെറുകിട സംരഭകർക്ക് ആരംഭിക്കാവുന്ന കിഴങ്ങുവർഗ വിള അധിഷ്ഠിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളാണ് പരിചയപ്പെടുത്തുക. പങ്കെടുക്കുന്നതിന് www.kied.info എന്ന വെബ്‌സൈറ്റ് വഴിയോ 7403180193, 7012376994 എന്നീ നമ്പറുകളിലോ രജിസ്റ്റർ ചെയ്യണം.