പത്തനംതിട്ട: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും ഉത്തർപ്രദേശിൽ കർഷക സമരത്തിൽ പങ്കെടുത്ത കർഷകരെ ദാരുണമായി കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.എം ചെറിയാൻ, അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി രാജൻ, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അജി അലക്‌സ്, ജനറൽ സെക്രട്ടറിമാരായ നജീർ പന്തളം, മണ്ണിൽ രാഘവൻ, വല്ലാറ്റൂർ വാസുദേവൻപിള്ള, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ്മാരായ ടി.ഡി രാജേന്ദ്രൻ, കെ.എൻ രാജൻ, റോയിസ് പ്രക്കാനം, ടി.വി രാജാമണി എന്നിവർ സംസാരിച്ചു.