meld
മേലൂട് 225-ാം നമ്പർ എസ്. എൻ.ഡി. പി ശാഖാ യോഗം സംഘടിപ്പിച്ച മെരിറ്റ് അവാർഡ് മേളയിൽ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉന്നത വിജയികളെ ആദരിക്കുന്നു.

അടൂർ: എസ്. എൻ. ഡി. പി യോഗം 225-ാം മേലൂട് ശാഖ യോഗത്തിൽ നടത്തിയ മെറിറ്റ് അവാർഡ് മേള യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അവാർഡുകളും യൂണിയൻ കൺവീനർ ചടങ്ങിൽ വിതരണം ചെയ്തു. ശാഖാ കൺവീനർ ശിവദാസൻ, ദിവ്യ അനീഷ്, കമ്മിറ്റി അംഗം വിജി ഉദയൻ, രാജൻ, ഭാസ്കരൻ, ആനന്ദൻ, പ്രേമചന്ദ്രൻ, തുളസിധരൻ തുടങ്ങിയവർ സംസാരിച്ചു.