06-mahila-congress
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മി​റ്റി ന​ടത്തിയ പ്രതിഷേധ പ്ര​കടനം കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാട​നം ചെ​യ്യുന്നു

പത്തനം​തിട്ട : എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ലാലി ജോൺ, സുധാ നായർ, രജനി പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ദീനാമ്മ റോയി, പ്രസീത രഘു, മഞ്ജു വിശ്വനാഥ്, വസന്ത ശ്രീകുമാർ, ജില്ലാ സെക്രട്ടറിമാരായ രജ്ഞിനി സുനിൽ, ബീനാ സോമൻ, റോസമ്മ ബാബുജി, ലീലാ രാജൻ, വിമല മധു, അംബിക വേണു, ബിനിലാൽ, ജോയമ്മ സൈമൺ, സിനി എബ്രഹാം, ഷീജ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.