പത്തനംതിട്ട : ഉ​ത്തർ​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​രിൽ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ട് കർഷ​ക​രു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദർ​ശി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​വാൻ എ​ത്തി​യ എ.ഐ.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യെ അ​റസ്റ്റു ചെ​യ്ത യു.പി. പൊ​ലീ​സിന്റ ന​ട​പ​ടി അ​പ​ല​പ​നീ​യ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണെ​ന്ന് ഡി.സി.സി പ്ര​സി​ഡന്റ് പ്രൊ​ഫ.സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പിൽ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി സർ​ക്കാർ പാർ​ല​മെന്റിൽ പാ​സാക്കി​യ കർ​ഷ​ക ദ്രോ​ഹ ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്തെ കർ​ഷ​കർ ന​ട​ത്തു​ന്ന സ​മ​ര​ത്തെ ചോ​ര​യിൽ മു​ക്കി കൊ​ല്ലു​വാ​നു​ള്ള കേ​ന്ദ്ര സർ​ക്കാ​രി​ന്റെ ഗൂ​ഢാ​ലോ​ച​ന​യു​ടെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ല​ഖിം​പൂ​രിൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​കൻ ത​ന്നെ നേ​രി​ട്ട് ന​ട​ത്തി​യ കൊ​ല​പാ​തകം. കർ​ഷ​ക സ​മ​ര​ത്തെ അ​ടി​ച്ച​മർ​ത്തു​വാൻ കോൺ​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലന്നെതിന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ധീ​ര​മാ​യ ന​ട​പ​ടി​യെ​ന്നും അദ്ദേഹം പറഞ്ഞു. പ്രി​യ​ങ്കാ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്​ത ന​ട​പ​ടി​യിൽ പ്ര​ത​ഷേ​ധി​ച്ച് ജി​ല്ലാ കോൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​നം അ​നു​സ​രി​ച്ച് ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളിൽ കോൺ​ഗ്ര​സ് ക​മ്മി​റ്റി​കൾ പോ​ഷ​ക സം​ഘ​ട​ന​കൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്ര​ത​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.