collector
ഒറ്റ ത്തേക്കിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഷട്ടിൽ ബാറ്റ് മിന്റൻ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : ഒറ്റത്തേക്കിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഷട്ടിൽ ബാറ്റ് മിന്റൻ കോർട്ടിന്റെ ഉദ്ഘാടനവും വിജ്ഞാന പ്രദായനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു. 4.5ലക്ഷം രൂപ ഉപയോഗിച്ചാണ് കോർട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ 156 തൊഴിൽ ദിനവും വിദഗ്ധ തൊഴിലാളികൾ 69 തൊഴിൽ ദിനവും ഇതിനുവേണ്ടി വിനിയോഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം രാജീവ് കുമാർ, പഞ്ചായത്തംഗങ്ങളായ വി. ആർ.ജിതേഷ് കുമാർ, രേവമ്മ വിജയൻ,എ.വിജയൻ നായർ, മോനച്ചൻ, ജോബി ജോസഫ്, വിനോദ്, കെ രാജു, അമൽ എന്നിവർ സംസാരിച്ചു.