പന്തളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയ ഗാന്ധിക്വിസ് മത്സരത്തിൽ യു.പി സ്‌കൂൾ വിഭാഗത്തിൽ പുല്ലാട് ഉപജില്ലയിലെ ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനവും കോന്നി ഉപജില്ലയിലെ ഭാഗ്യ നാഥ് രണ്ടാം സ്ഥാനവും നേടി. മങ്ങാരം ഗവ.യു.പി.സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി കെ.ഷിഹാദ് ഷിജുവിനാണ് മൂന്നാംസ്ഥാനം.