പന്തളം: മോട്ടോർ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ മിഷൻ ജംഗ്ഷനിൽ ഗാന്ധി ജയന്തി ദിനത്തിൽ ഐ.എൻ.ടി.യു.സിയുടെ കൊടിമരം സ്ഥാപിച്ച് ഡി.സി.സി സെക്രട്ടറി അഡ്വ. ഡി.എൻ. തൃദിപ് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വല്ലറ്റൂർ വാസുദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ മേഖല പ്രസിഡന്റ് അംബുജഷൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.എൻ രാജൻ, യൂണിയൻ സെക്രട്ടറി അമ്മനുള്ളഖാൻ,നൗഷാദ് റാവുത്തർ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പന്തളം വാഹിദ്, ബിജു ശങ്കരത്തിൽ, രവികുമാർ, പി.സി സുരേഷ് കുമാർ,സുരേഷ് മലമുകളിൽ, ഹരികുമാർ, ശിവപ്രസാദ്, സന്തോഷ് എ.കെ ഗോപാലൻ, പ്രകാശ് പന്തളം, രാജു തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ മിഷൻ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും വൃത്തിയാക്കി ഐ.എൻ. ടി.യു.സി പ്രവർത്തകർ ഗാന്ധി ജയന്തി ദിനം ആചരിക്കുകയും ചെയ്തു.