പ​ന്ത​ളം : ജ​ന​ങ്ങൾ തി​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാൻ ശ്ര​മി​ക്കു​ന്ന ഇ​ട​തു വ​ല​തു മു​ന്ന​ണി​കൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ല​പാ​ടു​കൾ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി മോർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ​ന്ത​ളം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​മ്പിൽ സ​ത്യാ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ​ട്ടി​ക​ജാ​തി മോർ​ച്ച ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡന്റ് പി. ബി സു​രേ​ഷ് അദ്ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തിൽ പ​ട്ടി​ക​ജാ​തി മോർ​ച്ച സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി കെ.കെ ശ​ശി ഉ​ദ്​ഘാ​ട​നം നിർ​വ​ഹി​ച്ചു. എ​സ്.സി മോർ​ച്ച അ​ടൂർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് , എ​സ്.സി മോർ​ച്ച മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്റ് ര​വീ​ന്ദ്രൻ മാ​ങ്കൂ​ട്ടം, എ​സ്.സി മോർ​ച്ച കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡന്റ് ശ​ശി ശ​ങ്കർ, ആ​റ​ന്മു​ള മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജേ​ഷ്, ബി.​ജെ.​പി കു​ള​ന​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു പ​ര​മേ​ശ്വ​രൻ, പ​ന്ത​ളം മു​നി​സി​പ്പൽ ചെ​യർ​പേ​ഴ്‌​സൺ സു​ശീ​ല സ​ന്തോ​ഷ്, വൈ​സ് ചെ​യർ​പേ​ഴ്‌​സൺ ര​മ്യ, കൗൺ​സി​ലർ​മാ​രാ​യ സീ​ന, സൂ​ര്യ ,മ​ഞ്​ജു​ഷ, ബെ​ന്നി മാ​ത്യു, കെ വി പ്ര​ഭ ,അ​ച്ഛൻ കു​ഞ്ഞു ജോൺ, സൗ​മ്യ സ​ന്തോ​ഷ്, കി​ഷോർ കു​മാർ, ബി​ന്ദു എ​ന്നി​വർ സം​സാ​രി​ച്ചു.