പത്തനംതിട്ട : എസ്. യു.സി.ഐ കമ്യൂണിസ്റ്റ് പാർട്ടിയും എ.ഐ.കെ .കെ.എം .എസും സംയുക്തമായി പ്രതിഷേധ ദിനാചരണം നടത്തി. നഗരസഭ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗം പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ. ജി അനിൽകുമാർ ,സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗം കർഷക പ്രതിരോധ സമിതി നേതാവ് പി. കെ ഭഗത് എന്നിവർ ഉദ്ഘാടനം ചെയ്തു. ബിനു ബേബി, എസ് രാധാമണി, സനിലാ ജോർജ് തുടങ്ങിയവർ സംസാരിച്ചു.