chandi
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കൊവിഡ് ബാധിച്ചതോടെ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ളസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡണ്ട് എ.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എം.സി മനോജ്, കൗൺസിലർ ആൻസി തോമസ്, വർഗീസ് ഉമ്മൻ, ദാസ് തോമസ്, തങ്കച്ചൻ തോമസ്, പാസ്റ്റർ ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.