പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ശരത്കുമാറിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം .കഴിഞ്ഞദിവസം വാർഡിൽ സാമൂഹ്യവിരുദ്ധർ മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ചിരുന്നു . ഇത് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ശരത്കുമാറിനെ സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയായിരുന്നു. ശരത്കുമാറിന്റെ കൈക്ക് പൊട്ടൽ ഏറ്റിട്ടുണ്ട് . അടൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി. കൊടുമൺ പൊലീസ് കേസെടുത്തു.