06-hindu-ikyavedi
എസ്.സി, എസ്.ടി ഫണ്ട് തട്ടിയെടുക്കൽ സംബന്ധിച്ച് ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി, സാമുഹ്യ നീതി കർമ്മസമിതിയുടെയും വിവിധ സമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ ന​ടത്തിയ പ്രതിഷേധ ധർണ കെ. പി. എം. എസ് ജില്ലാകമ്മിറ്റി അംഗം പി. വേണുഗോപാൽ ഉദ്ഘാടനം ചെ​യ്യുന്നു

ചെങ്ങന്നൂർ: എസ്.സി, എസ്.ടി ഫണ്ട് തട്ടിയെടുക്കൽ സംബന്ധിച്ച് ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെയും സാമുഹ്യ നീതി കർമ്മസമിതിയുടെയും വിവിധ സാമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ. പി. എം എസ് ജില്ലാകമ്മിറ്റി അംഗം പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. വിവിധ വകുപ്പുകൾക്കായി അനുവദിക്കുന്ന തുകയിൽ 50ശതമാനംപോലും വിനിയോഗിക്കുന്നില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖാ പ്രസിഡന്റ്​ കെ.ദേവദാസ്, വിശ്വകർമ്മ സഭ താലൂക്ക്സെക്രട്ടറി മനു കൃഷ്ണൻ, യോഗക്ഷേമ സഭ ഭാരവാഹി എം.എൻ മുരളീധരൻ നമ്പൂതിരി, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രതിനിധി മധുസൂദനൻ പിള്ള മൂലേത്ത് എന്നിവർ പ്രസംഗിച്ചു.