തിരുവല്ല: ഉത്തർപ്രദേശിലെ കർഷകർക്കെതിരെ നടന്ന അക്രമത്തിലും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി,റെജി തർക്കോലി,റജി തൈകടവിൽ,വർഗീസ് എം.അലക്സ്, കെ.കെ.സോമശേഖരൻ പിള്ള, ഈപ്പൻ കുര്യൻ, ലാൽ നന്ദാവനം,തോമസ് വർഗീസ്, കെ.ജെ.മാത്യു, .അലക്സ് ജോൺ,സണ്ണി തോമസ്, ജിനു തുമ്പുകുഴി, സജി എം.മാത്യു, കെ,പി,രഘുകുമാർ, ശിവദാസ് യു,പണിക്കർ, അരുന്ധതി അശോക്, അമ്പോറ്റി ചിറയിൽ, ജോസ് വി,ചെറി,അബ്ദുൽ സത്താർ,രതീഷ് പാലിയിൽ, ബിജിമോൻ ചാലകേരി, ജിബിൻ,ജയദേവൻ എന്നിവർ പങ്കെടുത്തു.