തിരുവല്ല: കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ഭാഗവത സപ്‌താഹയജ്ഞവും ഇന്ന് മുതൽ 15 വരെ നടക്കും.ഇന്ന് രാവിലെ 9 മൂതൽ നാരായണീയം, വൈകിട്ട് 7.30ന് ഭാഗവത മാഹാത്മ്യം. 7ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ക്ഷേത്രംതന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെയും മേൽശാന്തി അഭിജിത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപ പ്രകാശനം. ദിവസവും രാവിലെ മുതൽ വിശേഷാൽ പൂജകൾ, പാരായണം, പ്രഭാഷണം എന്നിവയുണ്ടാകും.10ന് രാവിലെ 11ന് നടക്കുന്ന സമ്മേളനത്തിൽ കവി പ്രഭാവർമ്മ മുഖ്യാതിഥിയാകും.ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.പി.ചന്ദ്രശേഖരൻപിള്ള അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം മുൻ ഡയറക്ടർ ബോർഡംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,കേരളവിഷൻ ചെയർമാൻ പ്രവീൺ മോഹൻ,പി.രവീന്ദ്രനാഥ്‌ എന്നിവരെ ആദരിക്കും.13 ന് വൈകിട്ട് അഞ്ചിന് പൂജവയ്‌പ്.14ന് നവരാത്രി പൂജകൾ,15ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം.