തിരുവല്ല: ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ നവരാത്രി പൂജ നാളെ മുതൽ 15 വരെ കൊവിഡ് ചട്ടങ്ങൾ പാലിച്ച് നടക്കും. നാളെ മുതൽ 12 വരെ ദിവസവും രാവിലെ അഭിഷേകം, 6ന് ഗണപതിഹോമം, 7 മുതൽ 8.30 വരെ വിശേഷാൽ പൂജകൾ. 13ന് രാവിലെ 9വരെ പൂജകൾ. 8.30 മുതൽ ദേവീമാഹാത്മ്യ പാരായണം. വൈകിട്ട് 6.30ന് ദീപാരാധന. തുടർന്ന് പൂജവയ്‌പ്, 14ന് രാവിലെ 8.30 മുതൽ ദേവീമാഹാത്മ്യ പാരായണം. വൈകിട്ട് 6.40ന് സരസ്വതി പൂജ. 15ന് രാവിലെ ഗണപതിഹോമം, 6.30ന് സരസ്വതി പൂജ. തുടർന്ന് പൂജയെടുപ്പ്, വിദ്യാരംഭം. 8.30 മുതൽ ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് ദീപക്കാഴ്ച്ച.