പന്തളം: പന്തളം ജനമൈത്രി പൊലീസ് ഗാന്ധിജയന്തി ദിനത്തിൽ ചേരിക്കൽ ഗവ. എൻ.വി എൽ.പി സ്‌കൂളും പരിസരവും ശുചീകരിച്ചു. സ്‌കൂളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനാവശ്യമായ പമ്പ് പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ വാങ്ങി നൽകി. എസ്.ഐമാരായ സി.കെ. വേണു, എസ്. സന്തോഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അമീഷ് കെ, സുബീക്ക് .ആർ, സി.പി.ഒമാരായ സഞ്ജയൻ, ജയപ്രകാശ്, അതിൽ കുമാർ, സന്ദീപ്, രാജീവ്, ബിനു, രാജേഷ്, സുഭാഷ്, അനി, മണി, ശ്രീക്കുട്ടൻ, ശരത് എന്നിവർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ അരുൺ എസ്, മുൻ കൗൺസിലർ മഞ്ജു വിശ്വനാഥ്, സാംസ്‌കാരിക സംഘടനകളായ ത്രീസ്റ്റാർ, നാട്ടരങ്ങ് എന്നിവയുടെ പ്രവർത്തകർ, പിടിഎ പ്രസിഡന്റ് സുനിൽകുമാർ, അംഗങ്ങൾ, പ്രഥമാദ്ധ്യാപിക പി. സീനത്ത്, അദ്ധ്യാപികമാരായ ഷൈജ വി, ഷീബ എസ്, ദേവു എൻ.ഡി, വിദ്യ, സ്‌കൂൾ വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.