അടൂർ: മിത്രപുരത്ത് അടഞ്ഞുകിടന്ന ഹോട്ടലിൽ നിന്ന് ചെമ്പുകമ്പിയും ഉരുളിയും മോഷ്ടിച്ച കേസിൽ എറണാകുളം കോതമംഗലം കെടവൂർ വടക്കേ കുന്നമറ്റം ചക്രത്തിൽപ്പടി വീട്ടിൽ പ്രസാദ് (42) നെ അടൂർ പൊലീസ് അറസ്റ്റുചെയ്തു . തിങ്കളാഴ്ച വൈകിട്ട് ആറിന് പൊലീസ് പട്രോളിംഗിനിടെ മിത്രപുരം ഇൻഡസ് മോട്ടേഴ്സിന് സമീപം സംശയാസ്പദമായി നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വഴിയോരം ഹോട്ടലിൽ നിന്നാണ് ചെമ്പുകമ്പി, ഉരുളി, അടപ്പുകൾ എന്നിവ അപഹരിച്ചത്. സി.ഐ റ്റി.ഡി. പ്രജീഷ്, എസ്.ഐ. വിമൽ രംഗനാഥ് , എ.എസ്. ഐ രഘു നാഥ് , സി.പി. ഒ അൻഷാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.