മല്ലപ്പള്ളി : സംഘടനാ ദൗർബല്ല്യങ്ങൾ പരിഹരിച്ചു ശക്തിപ്പെട്ടാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ആവർത്തിക്കുവാൻ കോൺഗ്രസിന് കഴിയുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട് അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം. പി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു ചാമത്തിൽ, കോശി പി. സഖറിയ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ഡോ. സജി ചാക്കോ, സുരേഷ് ബാബു പാലാഴി, ഉണ്ണികൃഷ്ണൻ നടുവിലെമുറി, കീഴ് വായ് പൂര് ശിവരാജൻ, സി. പി. ഓമനകുമാരി, മാന്താനം ലാലൻ, ഇ. കെ സോമൻ, റ്റി ജി രഘുനാഥപിള്ള, എ. ഡി. ജോൺ, റ്റി. പി. ഗിരീഷ് കുമാർ, ബാബു കുറുമ്പേശ്വരം, മണിരാജ് പുന്നിലം, രാജേഷ് സുരഭി, ലിൻസൺ പറോലിക്കൽ, എം ജെ ചെറിയാൻ, ദിലീപ് കുമാർ, പി. എം. റെജിമോൻ, സജി പൊയ്ക്കുടിയിൽ, കെ ജി സാബു, തുടങ്ങിയവർ പ്രസംഗിച്ചു.