മ​ല്ല​പ്പ​ള​ളി : വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങൾ തു​റ​ക്കു​ന്ന സാ​ഹ​ച​​ര്യ​ത്തിൽ പി​ന്നാ​ക്ക വി​ഭാ​ഗ വി​ദ്യാർത്​ഥി​ക​ളു​ടെ​ സ്റ്റൈപ്പന്റ്, ലം​സം ഗ്രാന്റ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാസാ​നു​കൂ​ല്യങ്ങൾ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യണമെന്ന് ഹാ​ബേൽ ഫൗ​ണ്ടേ​ഷൻ ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യർ​മാൻ ഡോ. സാ​മു​വൽ നെ​ല്ലി​ക്കാ​ട് അദ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. പോൾ ബി​നുരാ​ജ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. റ​വ. ജോ​യ്‌​സ് തു​ണ്ടു​ക​ളം, ഡോ. സൈ​മൺ ജോൺ., ജോ​സ​ഫ് ചാ​ക്കോ, പി.എ. പ്ര​സാ​ദ്, കെ.പി. കു​ഞ്ഞു​മോൻ , ജോ​സ് പ​ള​ള​ത്തുചി​റ , ലാ​ലുപോൾ . കെ.പി. ജോ​സ് എന്നിവർ പ്ര​സം​ഗി​ച്ചു.