06-aiyf
എ.ഐ.വൈ.എഫ് മല്ലപ്പള്ളി മണ്ഡലം സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവംഗം അഡ്വ. ആർ. ജയൻ ഉദ്ഘാട​നം ചെ​യ്യുന്നു

മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഓപ്പറേറ്റിങ് സെന്റർ ഡിപ്പോയായി ഉയർത്തണമെന്ന് എ.ഐ.വൈ.എഫ് മല്ലപ്പള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഡിപ്പോയായി പ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് ഓപ്പറേറ്റിങ് സെന്ററിന്റെ നിലവാരത്തിലേക്ക് മാറുകയായിരുന്നു.നിരവധി ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് ബസുകൾ ജില്ലയിലെ മറ്റു ഡിപ്പോകളിലേക്ക് മാറ്റി. ഡിപ്പോ പഴയനിലവാരത്തിലേക്കുയർത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.. സംസ്ഥാന എക്‌സിക്യൂട്ടീവംഗം അഡ്വ. ആർ. ജയൻ ഉദ്ഘാടനം ചെയ്തു. ടി. കെ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. ബൈജു,പ്രസിഡന്റ് എ. ദീപകുമാർ, സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചുങ്കപ്പാറ, സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ, സി. ടി. തങ്കച്ചൻ, പി. ജി. ഹരികുമാർ, പി. ആർ. ഹരികുമാർ, ബിജു പുറത്തൂടൻ, മനീഷ് കൃഷ്ണൻ കുട്ടി, സി. ജി. തോമസ്, ഷിബു മടുക്കോലി, പി.ടി. ഷിബു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ടി. കെ. അഭിലാഷ് (പ്രസിഡന്റ്), കെ. ആർ. രാജേഷ്, വിഷ്ണു എസ്. നായർ(വൈസ് പ്രസിഡന്റുമാർ), പി. ടി .ഷിനു (സെക്രട്ടറി), മനീഷ് കൃഷ്ണൻകുട്ടി, വിജിൽ വി.കുരുവിള (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.