ആലപ്പുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ വയോജന മാസാചരണം ആദരവ് 2021ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഷോർട്ട് ഫിലിം മത്സരങ്ങൾ നടത്തുന്നു. വയോജന സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്വം എന്നതാണ് വിഷയം. പോസ്റ്റർ രചനയിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ഷോർട്ട് ഫിലിം മത്സരത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.