പത്തനംതിട്ട: കൃഷിയിടത്തിൽ നിന്ന വൃദ്ധന് കാട്ടുപന്നിയുടെ കുത്തേറ്റു. കുമ്പളാംപൊയ്ക കരിക്കുറ്റിക്കൽതടത്തിൽ ടി ജെ.ഫിലിപ്പിനാണ്(83)കുത്തേറ്റത്. ഇന്നലെ വൈകിട്ട് വീടിനോട് ചേർന്ന സ്ഥലത്ത് നിൽക്കുമ്പോൾ പിന്നിലൂടെ എത്തിയ പന്നി ആക്രമിക്കുകയായിരുന്നു. കാലിന് മുറിവേറ്റ ഇദ്ദേഹത്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സനൽകി.