കോന്നി: യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ നമോ ആപ്പ് കാമ്പയിൻ നിയുക്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് വെൺമേലിൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ആർ.രാജേഷ്. കെ.ആർ.രാകേഷ് ,ബി.ജെ.പി ഐ.ടി സെൽ കൺവീനർ കിഷൻ കിഷോർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈസ് പ്രസിഡന്റ് ജിഷ്ണു, സെക്രട്ടറി വൈശാഖ് വിശ്വ,ഐ.ടി സെൽ കൺവീനർ ഗിരീഷ് ഗോപി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഭിജിത്ത് ഗോപി, ജയകൃഷ്ണൻ മൈലപ്ര,ഷിജു സച്ചു,എന്നിവർ സംസാരിച്ചു.