കോന്നി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കോന്നി ടൗണിലും പരിസരപ്രദേശങ്ങളും തെരുവുവിളക്കുകൾ തകരാറിലായത് അറ്റകുറ്റപണികൾ നടത്തി പ്രവർത്തന ക്ഷമമാക്കാൻ ബന്ധപ്പെട്ടവർ നടപടിസ്വീകരിക്കുന്നില്ലന്നു പരാതി. കോന്നി ടൗൺ , വട്ടക്കാവ്, ചേരിമുക്ക്, പൂവൻപാറ, കുളത്തുങ്കൽ, മാങ്കുളം, വെള്ളപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാതെയായത്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.