അടൂർ : താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്നുമുതൽ ഭക്തിനിർഭരമായ തുടക്കം. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്നുമുതൽ 15 വരെ നടക്കും. എല്ലാദിവസവും രാവിലെ ഗണപതിഹോമം, 8മുതൽ ദേവിഭാഗവത പാരായണം, വൈകുന്നേരം 5.30 മുതൽ ലളിതസഹസ്രനാമം .6 മുതൽ നവരാത്രി സംഗീതോത്സവം. 6.45 ന് ദീപാരാധന, 7 മുതൽ ഭഗവതി സേവ. 7.30 മുതൽ കളമെഴുത്തും പാട്ട് . പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും സഹസ്രനാമജപം, വേദജപം, ദേവീഭാഗവതപാരായണം . 11ന് വൈകിട്ട് ഏഴ് മുതൽ വയലിൻ കച്ചേരി, 13ന് പൂജവയ്പ്പ്, ആയുധപൂജ,വൈകിട്ട് 6.45ന് മഹാദീപാരാധന, 7.30 മുതൽ അടൂർ പി.സുദർശന്റെ സംഗീത സദസ്, 14ന് രാവിലെ പത്ത് മുതൽ സംഗീതാരാധന, വൈകിട്ട് ഏഴ് മുതൽ രഥോത്സവം,.15ന് രാവിലെ വിദ്യാരംഭം, പൂജയെടുപ്പ്.

പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ചടങ്ങുകൾ 15ന് രാവിലെ ഏഴ് മുതൽ നടക്കും. ഇതിനുള്ള ബുക്കിംഗ് ക്ഷേത്രത്തിൽ ആരംഭിച്ചു. അടൂർ കരുവാറ്റ ഇണ്ടൻകാവ് മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും.എല്ലാ ദിവസവും പ്രത്യേകപൂജ, അവതാരച്ചാർത്ത്,13ന് വൈകിട്ട് പൂജവെയ്പ്പ്, 15ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം . നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ഭഗവതി സേവ, ശ്രീചക്രപൂജ, ശത്രുസംഹാരപൂജ, വിദ്യാഗോപാലമന്ത്രാർച്ചന എന്നീ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇളമണ്ണൂർ പൂതങ്കര ഭഗവതിക്കുന്ന് ദേവീ ക്ഷേത്രത്തിൽ നവരാത്രി മുഴുക്കാപ്പ് ഉത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും രാവിലെ 7ന് ദേവീഭാഗവതപാരായണം, 7 മുതൽ 14വരെ വൈകിട്ട് 5.30 ന് മുഴുക്കാപ്പ് ദർശനം,13 ന് വൈകിട്ട് 6 ന് പൂജവയ്പ്പ്, 14ന് രാവിലെ 7 മുതൽ അഖണ്ഡനാമജപം, പുസ്തകപൂജ, 15 ന് 6.30 ന് സരസ്വതി ദേവീഭാവത്തിലുള്ള മുഴുക്കാപ്പ് ദർശനം, 7ന് പൂജയെടുപ്പ്.