suprt
അടൂർ ജനറൽ ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി ഡോക്ടർമാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ യു. ഡി. എഫ് കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുന്നു.

അടൂർ: ജനറൽ ആശുപത്രിയിൽ കാർഡിയോളജി,നൂറോളജി ഡോക്ടർമാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി. എഫ് കൗൺസിലർമാർ ആശുപത്രി സുപ്രണ്ട് ഡോ.എസ്. സുഭഗനെ ഉപരോധിച്ചു. ട്രോമോകെയർ യൂണിന്റെ ഉദ്ഘാടനം നടത്തിയിട്ടും ന്യൂറോ സർജനെ നിയമിക്കാത്തതു കാരണം ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സംവിധം ആർക്കുംപ്രയോജനമില്ലാതെ കിടക്കുകയാണ്. കാർഡിയോളജി വിഭാഗം ഇല്ലാത്തതുമൂലം നിരവധി പേരാണ് ഹൃദയാഘാതം ഉണ്ടായി യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കുന്നതെന്നും യു. ഡി. എഫ് കൗൺസിലർമാർ ആരോപിച്ചു. ഈ വിഷയങ്ങൾ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന സുപ്രണ്ടിന്റ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കൗൺസിലർമാരായ ഡി. .ശശികുമാർ. ഗോപു കരുവാറ്റ,​ വി.ശശികുമാർ. അനൂപ് ചന്ദ്ര ശേഖർ. സൂസി ജോസഫ്. റീന ശമുവൽ. സുധപാത്മാകുമാർ. ബിന്ദുകുമാരി. അനുവസന്തൻ. ശ്രീലക്ഷ്മി ബിനു. ലാലി സജി എന്നിവർ നേതൃത്വം നൽകി.