തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് മേൽശാന്തി ടി.വി. കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. 65-ാമത് നവാഹയജ്ഞത്തിന് പ്രസിഡന്റ് വി.ശ്രീകുമാർ കൊങ്ങരേട്ട് തിരിതെളിച്ചു. എടത്വ സുരേഷാണ് യജ്ഞാചാര്യൻ. തിങ്കളാഴ്ച വൈകിട്ട് 6.45ന് സർവൈശ്വര്യ പൂജ, ബുധനാഴ്ച വൈകിട്ട് ആറിന് പൂജവയ്പ്പ്, വ്യാഴാഴ്ച വൈകിട്ട് 5.15ന് കൊടിയിറക്ക്, 5.30ന് അവഭൃഥസ്നാനം. വെള്ളിയാഴ്ച രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം, 11.30ന് ചണ്ഡികാഹോമം, 12.45ന് കുമാരിപൂജ എന്നിവ നടത്തും. ഭാരവാഹികളായ ആർ.പി.ശ്രീകുമാർ, ജിതീഷ് കുമാർ, ഗിരീഷ് കുമാർ, രാജശേഖരൻ, അനിൽ എന്നിവർ നേതൃത്വം നൽകും