തിരുവല്ല: കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടന്നു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന് സ്വീകരണം നൽകി. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ.റെജി തോമസ്, അഡ്വ.സതീഷ് ചാത്തങ്കരി, ലാലു തോമസ്, മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോക്, എബ്രഹാം കുന്നുകണ്ടത്തിൽ, അരുന്ധതി അശോക്, തോമസ് പി.വർഗീസ്, എം.സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.