crime-
മണ്ണ് കടത്തിയ വാഹനങ്ങളിൽ നിന്നും റോഡിലേക്ക് വീണു കിടക്കുന്ന പച്ചമണ്ണ്

റാന്നി: മുക്കട- ഇടമൺ റോഡിലൂടെ രാത്രിയുടെ മറവിൽ വ്യാപകമായി പച്ചമണ്ണുകടത്തുന്നു. കുന്നുകളും മറ്റും വീടു നിർമ്മാണത്തിന്റെ പേരിൽ ഇടിച്ചുനിരത്തുകയാണ്. പലസ്ഥലങ്ങളിലും മണ്ണ് റോഡിൽ വീണ് കൂനയായി കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഭീഷണിയാണ്. . വളവിൽ കൂനനായിക്കിടന്ന മണ്ണിൽ തെന്നി റോഡിൽ വീണ് ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. മഴയായതോടെ കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. പൊടി ശല്യം വേറെയും. റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന വീട്ടുകാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.