തിരുവല്ല: മതങ്ങളുടെ ആഗോള കൂട്ടായ്മയായ യു.ആർ.ഐ പീസ് സെന്ററിന്റെ 15-ാം വാർഷികവും എക്യൂമെനിക്കൽ കൂട്ടായ്മയും മുൻ എം.പി തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്തു. മതങ്ങളും രാഷ്ട്രീയവും വേറിട്ടു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. പീസ് സെന്റർ പ്രസിഡന്റ് റവ.ഡോ.എബ്രഹാം സഖറിയ അദ്ധ്യക്ഷനായി. മർത്തോമാ സഭ നിരണം മാരാമൺ ഭദ്രാസന സഹായമെത്രാൻ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ അൽമായ സെക്രട്ടറി ഡോ. സൈമൺ ജോൺ,ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട്, പീസ് സെന്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, സെക്രട്ടറി റോയി വർഗീസ്, സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജോൺ, ലാലു പോൾ, ജോസ് പള്ളത്തുചിറ, ഷൈനി മാത്യു, മേജർ പി.സി എലിസബത്ത് എന്നിവർ പ്രസംഗിച്ചു.