07-vanyajeevi-2
വന്യജീവി വാരാഘോഷം

ചിറ്റാർ : വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വന സംരക്ഷണ സമിതി കളുടെ നേതൃത്വത്തിൽ ചിറ്റാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. കട്ടച്ചിറ . കൊടുമുടി, പാമ്പിനി വനസംരക്ഷണ സമിതി കളിൽ നിന്ന്യം വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം ചിത്ര രചന എന്നിവ നടത്തി. കൊടുമുടി വന സംരക്ഷണ സമിതിയുടെ പ്രസിഡന്റ് അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു . വടശേരിക്കര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി യു.പി.,എച്ച്.എസ്.തലത്തിൽ ചിത്ര രചനയും ക്വിസ് മത്സരവും നടത്തി. മത്സരങ്ങളിൽ രാഗേന്ദു രാജേഷ്, ആദർശ് .പി , അമൃത എന്നിവരും എച്ച്.എസ്. വിഭാഗത്തിൽ ജാവിൻ പി.ഐസക്ക്, വിശാൽ വിനോദ്, ആരതി പ്രകാശ്. അരുന്ധതി സന്തോഷ് എന്നിവർ സമ്മാനർഹരായി. വിജയികൾക്ക് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സമ്മാന ദാനം നിർവഹിച്ചു.